ആനന്ദത്തിൻറെ രഹസ്യം
ജീവിതം ഒരു ഓട കുഴൽ പോലയാണ്.
ഒഴിഞ്ഞതും ഒന്നുമില്ലാത്തതും. എന്നാൽ, അതേസമയം അതിരറ്റ മാധുര്യമാർന്ന ഗാന വീചികളാൽ
വിസമയകരവും .
പക്ഷേ, എല്ലാം അതു
വായിക്കുന്നവന് അനുസരിചിരിക്കും.
ഏതുതരത്തിലുള്ള
ഗാനമാലപിക്കണമെന്നത് ഒരാളുടെ സ്വന്തം നിശ്ചയമാണ്.
തൻറെ സ്വന്തം ശബ്ദം കൊണ്ട് സ്വർഗത്തെ പറ്റി പാടാനും നരഗത്തെ
പറ്റി പാടാനുമുള്ള സ്വാതന്ത്ര്യം അയാള്ക്ക്മാത്രമാണ്.
അർത്ഥ പൂർണമായ ഒരു
ഗാനമാലപിക്കാൻ നിങ്ങള് ആഗ്രഹിക്കുന്നില്ലേ....
ജീവിച്ച് തീർത്തവർക്ക് നൽകാനുള്ള സന്ദേഷം
ഇത്രമാത്രമാണ്. ഈ ജീവിതം ഒരു വഞ്ചനാചര്ക്ക് മാത്രമാണ്.
സാര സമ്പൂർണ്ണമായ
ജീവിതത്തിന്..........
മനുഷ്യൻ ഉന്നതനും ഉല്‍കൃഷ്ടനുമാണ്. വിശേഷബുദ്ധിയും വിവേചന
ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ട ഗുണങ്ങളാൽ മനുഷ്യൻ ആദരിണിയനും ബഹുമാന്യനുമാണ്. അതിനാൽ ഈ ലോകത്ത് പല പരിവര്‍ത്തനങ്ങളും
നേട്ടങ്ങളും മനുഷ്യൻറെ
പരിശ്രമത്താലുണ്ടായി.
ഇപ്പോഴുമുണ്ടാകുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇതിലും അത്ഭുതകരമായവ ഉണ്ടാവുകയും ചെയ്യാം.
ഭൂഗോളത്തില്‍ മാത്രമല്ല ഇത്. ഉപരിഗോളങ്ങളില്‍
ചിലതിനെപ്പോലും മനുഷ്യന്‍ തന്റെ പാദത്തിന്‍
കീഴിലാക്കിയിരിക്കുന്നു. മറ്റു ചിലതിനെ കീഴടക്കാന്‍ ആവേശപൂര്‍വ്വം ചിറകുവിടര്‍ത്തി
പറന്നുയര്‍ന്നു കൊണ്ടിരിക്കയാണവര്‍. അല്ലാഹുവിന്റെ അളവറ്റ
കഴിവിനെയും അവന്‍ മനുഷ്യനു നല്‍കിയ
അവര്‍ണ്ണനീയമായ കാരുണ്യത്തെയും ഇവ
വിളിച്ചോതുന്നു.
ജീവിതം സങ്കീർണതകള്ക്ക് ഉത്തരം
തേടിയുള്ള യാത്രയാണ്...
എന്നാല്‍ മനുഷ്യന്‍ എത്രതന്നെ ഉന്നതനും ഉല്‍കൃഷ്ടനുമാണെങ്കിലും
അവന്‍ എത്രമാത്രം അത്ഭുതം
സൃഷ്ടിക്കുന്നവാനാണെങ്കിലും അവന് സർവ്വേശ്വരൻ നല്‍കിയ ഗുണങ്ങള്‍ക്ക് ഒരു പരിധിയും പരിമിതിയുമുണ്ട്. അത്
മറികടക്കാൻ അവന് സാധിക്കുകയില്ല.
മനുഷ്യന്റെ കേള്‍വിക്ക് ഒരു പരിധിയുണ്ട്. അതിനപ്പുറം കേള്‍ക്കാന്‍ അവനു കഴിയില്ല. കാഴ്ചക്ക് ഒരു പരിധിയുണ്ട്, അതിനപ്പുറം കാണാനവനു കഴിയില്ല. എന്തിനധികം മുന്നോട്ടു
നോക്കുന്ന ഒരു മനുഷ്യന്റെ പിന്നില്‍ എന്തു നടക്കുന്നുവെന്ന്
അവന്‍ കാണുന്നില്ല.
`അശക്തനായിട്ടത്രെ മനുഷ്യന്‍
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'
എന്ന്
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. (4:28)
ദുർബല ജന്മത്തിൻറെ ഉടമയത്രെ മനുഷ്യൻ...
ഒരുറുമ്പിന്റെ കടിയേല്‍ക്കാന്‍ മനുഷ്യനു
കഴിവില്ല. ഒരിക്കല്‍
കണക്കിലധികം ശോധനയുണ്ടായാല്‍ അവന്‍
ക്ഷീണിച്ചു തളര്‍ന്നു വീഴുന്നു. മരണം ഒരിക്കല്‍ തന്നെ പിടികൂടുമെന്ന് അവന്‍
ദൃഡമായി വിശ്വസിക്കുന്നു. പക്ഷെ,
അതെപ്പോള്‍ സംഭവിക്കുമെന്ന് അവനറിയില്ല.
പാവം മനുഷ്യന്‍ എത്ര ബലഹീനന്‍!.
അല്ലാഹു മനുഷ്യനു നല്‍കിയ അമൂല്യ സമ്പത്താണല്ലോ
ബുദ്ധി. ലോകത്ത് ഈ കാണുന്ന പരിവര്‍ത്തനങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയത്
ബുദ്ധി ഉപയോഗിച്ചാണ്.
എന്നാല്‍ ബുദ്ധിക്ക് സ്വയം
പര്യാപ്തിയില്ല. ബുദ്ധിയുടെ റിപ്പോര്‍ട്ടര്‍മാരായ
ശ്രവണം, ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ആസ്വാദനം എന്നിവ
നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തിലാണ് ബുദ്ധി ഗവേഷണം നടത്തുകയും തീരുമാനത്തിലെത്തുകയും
ചെയ്യുന്നത്. അവ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പലപ്പോഴും തെറ്റു
സംഭവിക്കാറുണ്ട്. അതിനാല്‍ ബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളിലും തെറ്റുപറ്റും.
അതാണ് ശാസ്ത്രീയമായ
കണ്ടുപിടുത്തങ്ങളിലും അഭിപ്രായങ്ങളിലും അബദ്ധം
പിണയാന്‍ കാരണമാകുന്നത്.
പഞ്ചറിപ്പോര്‍ട്ടര്‍മാര്‍ക്ക്
തെറ്റുപറ്റുന്നതിന്റെ ഒരു ഉദാഹരണം കാണുക: കൂടുതല്‍ വിശ്വസ്ഥതയുള്ള
റിപ്പോര്‍ട്ടര്‍ ദൃഷ്ടിയാണ്. കണ്ണുകൊണ്ടു കണ്ടാല്‍ പിന്നെ അബദ്ധം പറ്റില്ലല്ലോ.
എന്നാല്‍ കണ്ണിനും ചിലപ്പോള്‍ അബദ്ധം
പിണയും. ഉദാഹരണമായി നക്ഷത്രങ്ങള്‍
നിറഞ്ഞ ഒരു രാത്രി ആകാശത്തേക്ക് നാം
നോക്കുക. നമ്മുടെ ദൃഷ്ടിയില്‍ അവ വളരെ
ചെറുതായിരിക്കും. എന്നാല്‍ അവയില്‍
പലതും ഭൂമിയെക്കാള്‍ എത്രയോ വലുതാണെന്നതാണ്
വാസ്തവം!.
നല്ല വെയില്‍,
നട്ടുച്ച സമയം. ഒരു കോലെടുത്ത് വെയിലത്തു തറച്ചു നോക്കുക. കോല്‍
നിശ്ചലമായതു പോലെ അതിന്റെ നിഴലും നിശ്ചലമായിരിക്കും. നമ്മുടെ ദൃഷ്ടിയില്‍
വാസ്തവത്തില്‍ ആ നിഴല്‍ ചലിച്ചുകൊണ്ടിരിക്കുന്നു!. നയനങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റു റിപ്പോര്‍ട്ടര്‍മാരുടെ
കാര്യം പറയേണ്ടതില്ലല്ലോ.
വിജ്ഞാന രംഗത്തെക്കുറിച്ചു ചിന്തിച്ചാലും
മനുഷ്യന്‍ വളരെ പിന്നിലാണെന്നു കാണാം. അവന്‍ എത്രവലിയ
വിജ്ഞാനിയാണെങ്കിലും അവന്‍ നെടിയെടുത്ത
അറിവ്, നേടാനുള്ള അറിവിനെ
അപേക്ഷിച്ചു വളരെ തുച്ഛമാണ്. അല്ലാഹു
പറയുന്നു:
`തുച്ഛമായ അറിവു മാത്രമാണ്
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്'. (17:85)
`നിങ്ങള്‍ക്ക് ഗുണമുള്ള ഒരു
കാര്യം (അത് ഗുണമാണെന്നറിയാത്തതു കൊണ്ട്) നിങ്ങള്‍
വെറുത്തേക്കാം. നിങ്ങള്‍ക്കു ദോഷമുള്ള ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും വരാം'. അല്ലാഹു പറയുന്നു: `നിങ്ങള്‍ അറിയുന്നില്ല'. (2:216)
തനിക്കു ഗുണമേത് ദോഷമേത് എന്നു തിരിച്ചറിയാനുള്ള കഴിവു
തന്നെ പലപ്പോഴും മനുഷ്യനില്ലെന്ന് ഈ വചനങ്ങള്‍
കുറിക്കുന്നു. ലോകത്ത് ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന
സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഈ പരമസത്യത്തെ സാക്ഷീകരിക്കുന്നു.
ചുരുക്കത്തില്‍ മനുഷ്യന്‍ ഒരു നിലക്ക് ഉന്നതനും, യോഗ്യനുമാണെങ്കില്‍
മറ്റൊരു നിലക്ക് അവന്‍ അറിവിലും കഴിവിലും മറ്റും വളരെ പ്രാപ്തി കുറഞ്ഞവനുമാണ്.
എന്നാല്‍ മനുഷ്യന്‍ ഇതരജീവികളില്‍ നിന്നു
തികച്ചും വ്യത്യസ്ഥനാണ്.
വിശേഷബുദ്ധി
കൊണ്ട് അനുഗ്രഹീതനും അഖില ലോക രക്ഷിതാവായ അല്ലാഹുവിന്റെ ആദരത്തിനും ബഹുമാനത്തിനും പാത്രീഭൂതനുമാണവന്‍.
അതുകൊണ്ടു തന്നെ വര്‍ഷക്കാലത്തെ മഴക്കു
മുളച്ചു പൊങ്ങി തഴച്ചു വളര്‍ന്നു വേനല്‍ക്കാലത്തെ വെയിലേറ്റു ഉണങ്ങിക്കരിഞ്ഞു നശിച്ചു പോകുന്ന
സസ്യലതാതികളെപ്പോലെ ഏതാനും കാലത്തെ
ഐഹിക ജീവിതം ആസ്വദിച്ച് മരണത്തോടെ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കേണ്ടവനല്ല മനുഷ്യന്‍. മരണശേഷവും
ജീവിതം തുടരണം, അനശ്വര ജീവിതം. മനുഷ്യന്റെ സമുന്നത നിലപാട് അന്വര്‍ത്ഥമാകുന്നത്
അപ്പോഴാണ്. ഇവിടെ അവതരിച്ച പ്രവാചകന്മാരെല്ലാം
പ്രഖ്യാപിച്ചതും അതുതന്നെ. ബുദ്ധിക്ക് നിരക്കാത്തതൊന്നും
അതിലില്ല. മരണാനന്തര ജീവിതത്തിനാണ് പരലോക ജീവിതമെന്നു പറയുന്നത്.
ഇഹലോകത്തും പരലോകത്തും സമാധാനപരവും സുരക്ഷിതവും, സന്തുഷ്ടവുമായ ഒരു ജീവിതം കൈവരിക്കാന്‍
യാതൊരു വ്യവസ്ഥയും നിയന്ത്രണവുമില്ലാതെ തന്നിഷ്ടപ്രകാരം ജീവിതം നയിച്ചാല്‍
സാധ്യമാകുമോ? ഇല്ലെന്നുള്ളത് സ്പഷ്ടമാണ്. അതിന്റെ ഫലം പരസ്പരാക്രമണവും
രക്തച്ചൊരിച്ചിലുമായിരിക്കും. അതിനാല്‍
ആകര്‍ഷകവും അന്യൂനവുമായ ഒരു പരിപാടിയുടെ
അടിസ്ഥാനത്തില്‍ മനുഷ്യന്‍ അവന്റെ ജീവിതത്തെ ക്രമീകരിക്കണം.
ഇരുലോകത്തും ജീവിത സുരക്ഷിതത്വത്തിന് പര്യാപ്തമായ കുറ്റമറ്റ
ഒരു ജീവിത പദ്ധതി ആരു തയാറാക്കും? അതിന് മനുഷ്യനു കഴിയുമോ? ഇല്ലെന്നുള്ളത് വളരെ വ്യക്തം. അതുകൊണ്ട് കരുണാവാരിധിയായ അല്ലാഹു
തന്നെ മാനവരാശിയുടെ ഇഹപരജീവിതം സുരക്ഷിതമായിരിക്കുവാന്‍
തികച്ചും പര്യാപ്തമായ ഒരു ജീവിത പരിപാടി തയാറാക്കി.
അത് മനുഷ്യകുലത്തെ അറിയിക്കേണ്ടതിനായി അവരില്‍ നിന്നു തന്നെ പ്രവാചകന്മാരെ അവന്‍ തെരെഞ്ഞെടുത്തു. അവര്‍
മുഖേന പ്രസ്തുത പരിപാടി അവന്‍ മാനവവര്‍ഗ്ഗത്തെ
അറിയിച്ചു. ആ പരിപാടിക്ക് അവന്‍ തന്നെ നല്‍കിയ നാമമാണ് ഇസ്‌ലാം.
അല്ലാഹു പറയുന്നു:
`നിശ്ചയം അല്ലാഹുവിങ്കല്‍
അംഗീകൃതമായ ദീന്‍ ഇസ്‌ലാം മാത്രമാണ്'. (3:19)
ദീന്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനസാ-വാചാ-കര്‍മ്മണാ അല്ലാഹുവിന് കീഴ്‌പ്പെട്ടു കൊണ്ടുള്ള
ജീവിതമാണ്. ഇസ്‌ലാമാകുന്ന ജീവിത പരിപാടി
ബലമായി പിടിക്കണമെന്നാണ്.
`നിങ്ങള്‍ സംഘടിതരായി
അല്ലാഹുവിന്റെ പാശം ബലമായി പിടിക്കുക. നിങ്ങള്‍
ഭിന്നിക്കരുത്' (3:103) എന്ന് അല്ലാഹു പറഞ്ഞതിന്റെ
താല്‍പര്യവും മറ്റൊന്നല്ല. `പാശം' എന്നതിന്റെ
വിവക്ഷ ഇസ്‌ലാമാണ്. അല്ലാഹു പറയുന്നു: `നിശ്ചയം
നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുത്'. (3:102)
മുസ്‌ലിംകളായി മരിക്കേണ്ടതിനായി ജീവിതകാലമൊക്കെയും ഇസ്‌ലാമിക നിയമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിച്ചു
പോരണമെന്നാണ് ഇതിന്റെ താല്‍പര്യം. ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചു
പോകുന്നതിനെ കുറിച്ചുള്ള ശക്തിയായ താക്കീത് ഇതിലടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിനു
പുറത്തുള്ള ഏതെങ്കിലും
ജീവിതമാര്‍ഗ്ഗം ആരെങ്കിലും സ്വീകരിച്ചാല്‍
അത് കടുത്ത അപകടമാണ്. അല്ലാഹു പറയുന്നു:
`ഇസ്‌ലാമല്ലാത്ത ഏതെങ്കിലും മതം ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അത് അവനില്‍ നിന്ന്
സ്വീകരിക്കപ്പെടുന്നതേയല്ല. അവന്‍ പരലോകത്ത് നഷ്ടം സംഭവിച്ചവനാവുകയും ചെയ്യും'. (3:85)
ഇസ്‌ലാമിനു വിരുദ്ധമായ ഒരു ജീവിതരീതി ആരു കൈകൊണ്ടാലും അത്
അല്ലാഹു സ്വീകരിക്കില്ല. മാത്രമല്ല
പരലോകത്ത് അവര്‍ക്ക് കനത്ത നഷ്ടവും ദുഃഖവുമാണ് അനുഭവപ്പെടുക.
സമ്പൂര്‍ണവും സര്‍വ്വകാലികവുമായി ഇസ്‌ലാമിനെ
ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിന്റെ
ആധികാരികതയും യാഥാര്‍ഥ്യവും കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നു്. ഖുര്‍ആന്‍ ഉണര്‍ ത്തുന്നു. ”ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ
അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തു”
(വി: ഖു: 5/3). ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി (റ) ഇപ്രകാരം രേഖപ്പെടുത്തി. ലോകത്താദ്യം
മുതല്‍ ഓരോ ഘട്ടത്തിലും അന്നുള്ള നിയമം പ്രായോഗികമല്ലെന്ന്
അല്ലാഹുവിനറിയാം. അന്ന് സ്ഥിരപ്പെട്ടത് ദുര്‍ബലമാക്കപ്പെടുകയും
പിന്നീട് പുതിയവ വരികയും ചെയ്തിട്ടു്. അന്ത്യ പ്രവാചക നിയോഗത്തോടെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി
അല്ലാഹു ഇറക്കുകയും
അന്ത്യനാള്‍
വരെ അത് ശേഷിപ്പിച്ചുകൊണ്ട് വിധി നിര്‍ണയിക്കുകയും ചെയ്തു. അഥവാ നിയമങ്ങള്‍ അതാത് കാലത്ത്
പൂര്‍ ണത നേടിയത് തന്നെ.
മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന നിയമം അന്ത്യനാള്‍ വരെയും പൂര്‍ണത
നേടിയതും. മറ്റൊരിടത്ത്
അല്ലാഹു
പറയുന്നു: ”തീര്‍ച്ചയായും നാം ഖുര്‍ആന്‍
അവതരിപ്പിച്ചു. (ഭേദഗതികളും
ഏറ്റക്കുറച്ചിലുകളും വന്നുചേരലില്‍ നിന്ന്) അതിനെ നാം തന്നെ സംരക്ഷിക്കുന്നതാണ്” (വി: ഖു: 15/9). പ്രസ്തുത സംരക്ഷണം അന്ത്യപ്രവാചകര്‍ കൊണ്ടു വന്ന ഖുര്‍ആനില്‍ നിന്നും അതനുസരിച്ചുള്ള
ഇസ്‌ലാമിക ശരീഅത്തിനും മാത്രം ബാധകമാണെന്നത്
ഖുര്‍ആന്‍ തന്നെ പറയുന്നു. ”തീര്‍ച്ചയായും സന്മാര്‍ഗവും പ്രകാശവുമുള്ള നിലയില്‍
തൗറാത്തിനെ നാം ഇറക്കി. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
(തൗറാത്തിന്റെ) സംരക്ഷണമേല്‍പ്പിക്കപ്പെടുകയും ആ ഗ്രന്ഥത്തിന് സാക്ഷികളുമായ കാരണത്താല്‍ കുഫ്
റില്‍ നിന്ന് മടങ്ങിയവരും പണ്ഢിതരും
നേതാക്കളുമായ ആളുകളുടെ വിഷയത്തില്‍ തൗറാ ത്ത് അംഗീകരിക്കുന്ന പ്രവാചകര്‍ അതനുസരിച്ച് വിധിക്കും” (വി: ഖു: 5/14). പൂര്‍വ്വ ഗ്രന്ഥങ്ങളുടെ സംരക്ഷണച്ചുമതല അന്നത്തെ പണ്ഢിതരിലര്‍പ്പിക്കപ്പെട്ടതായി
ഈ സൂക്തം തെളിയിക്കുന്നു്. ഇമാം കുര്‍ത്വുബി
തന്റെ തഫ്‌സീര്‍ (10/5) ല്‍ ഇത് വ്യക്തമാക്കിയത് കാണാം.
ലോകാന്ത്യം വരെയുള്ള സര്‍വ്വ
വിഷയങ്ങളും വസ്തുതകളും വ്യക്തമായോ വ്യംഗ്യമായോ
ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടു്. ”ഒരു വസ്തുവിനെ സംബന്ധിച്ചുള്ള പരാമര്‍ശത്തെയും ഈ
ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) നാം ഒഴിവാക്കിയിട്ടില്ല” (വി: ഖു: 6/38). അല്‍പജ്ഞാനികളും വിവരദോഷികളും ഇതിനെ വിമര്‍ശിക്കുന്നതിനു പകരം പൂര്‍വ്വ സൂരികളുടെ ഖുര്‍ആന്‍
വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഖുര്‍ആന്റെ
വിശാലമായ ആശയാദര്‍ശങ്ങളുടെ ചെറിയൊരു അംശത്തെയാണ് വിവരിക്കുന്നതെന്ന് കാണാം.
ഇസ്‌ലാമിക സന്ദേശവുമായി
രംഗത്ത് വന്ന മുഹമ്മദ്
നബി
(സ്വ) യും ലോകാവസാനം വരെയുള്ള മുഴുവന്‍ കാര്യങ്ങളും കാണിക്കപ്പെടുകയും അറിയിക്കുകയും ചെയ്തതായി
ഹദീസിലൂടെയും മറ്റും ബോധ്യപ്പെട്ടതാണ്. ഹുദൈഫ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍
ഇപ്രകാരം കാണാം. അദ്ദേഹം
പറയുന്നു.
ഒരിക്കല്‍ നബി (സ്വ) പ്രസംഗത്തിനു വേദി ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റ് നിന്നു. ലോകാദ്യം മുതല്‍ അവസാനം വരെ
ഉാകുന്ന ഒരു വിഷയത്തെയും
പരാമര്‍ശിക്കാതെ
നബി (സ്വ) ഒഴിവായിട്ടില്ല. കേട്ടവരില്‍ ഹൃദിസ്ഥമാക്കിയവര്‍ ഹൃദിസ്ഥമാക്കി, മറന്നവര്‍
മറന്നു (ബുഖാരി മുസ്‌ലിം).
ഇത്രയും പറഞ്ഞതില്‍ നിന്ന് പരിശുദ്ധ ഇസ്‌ലാം
അല്ലാഹു തയാറാക്കിയ ജിവിത പദ്ധതിയാണെന്നും
തന്നിമിത്തം അതില്‍ തെറ്റുപറ്റുകയില്ലെന്നും അത് അല്ലാഹു മനുഷ്യനു നല്‍കിയ ഒരു അമൂല്യനിധിയാണെന്നും അത്
മുറുകെ പിടിക്കുന്നതിലാണ് ഇഹപരവിജയമെന്നും
അവ കൈവെടിയുന്നത് കനത്ത നഷ്ടമാണെന്നും വ്യക്തമായല്ലോ.
മഹാനായ ഇമാം ഗസ്സാലി (റ) പറയുകയാണ്: ``മനുഷ്യാ! ഇഹലോകത്തെ അല്ലാഹു സൃഷ്ടിച്ച കാലത്തു തന്നെ
നിന്നെയും സൃഷ്ടിക്കുകയും എന്നിട്ട് അല്ലാഹു നിന്നെ മുസ്‌ലിമാക്കിയ അനുഗ്രഹത്തിന് എന്നെന്നും
നീ നന്ദിചെയ്യുകയും
ചെയ്താലും
അത് നിന്നെ അവന്‍ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹത്തിന് മതിയായ നന്ദിയാവുകയില്ല''.
അപ്പോള്‍ അല്ലാഹു നമ്മെ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹം
അളന്നോ തൂക്കിയോ കണക്കാക്കാന്‍ പറ്റുമോ?
മുസ്‌ലിംകളുടെ സന്തതികള്‍ ജനിക്കുമ്പോള്‍ തന്നെ മുസ്‌ലിമായിട്ടാണ് ജനിക്കുകയെന്ന്
പണ്ഡിതലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമുണ്ട്.
ഒരു അമുസ്‌ലിം മുസ്‌ലിമാകണമെങ്കില്‍ രണ്ടു
ശഹാദത്ത് കലിമയുടെ അര്‍ത്ഥമറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ഉച്ചരിച്ചേ
മതിയാകൂ.ഇസ്‌ലാം എന്നത് വിശ്വാസമില്ലാത്ത ചില പ്രവര്‍ത്തനങ്ങളോ പ്രവര്‍ത്തനമില്ലാത്ത ചില
വിശ്വാസങ്ങളോ അല്ല. മറിച്ച് പരിപാവനമായ ചില വിശ്വാസങ്ങളും
അനുഷ്ഠാനങ്ങളുമടങ്ങിയ ഒരു നിയമസംഹിതയാണ്.
ലക്ഷ്യം
തേടിയുള്ള ഈ യാത്രയിൽ മരിചികകളാണ് നമെ വഴിനടത്തുന്നത്. മരുഭൂമിയിലെ യാഥാർഥ്യം
ഒറ്റപെട്ടു ന്ൽക്കുന്ന പച്ഛതുരുത്തുകള് മാത്രമാണ്. അവയാണ് മതങ്ങള്.
നിന്റെ
ഓടകുഴൽ എടുക്കുക. സമയം വേഗം പോകുന്നു... പാട്ട് തെറ്റാതെ പാടാനുള്ള അവസരം
ഉപയോഗിക്കുക. കർട്ടൻ വീഴും മുമ്പ്
നിങ്ങളുടെ ജീവിതഗാനം നിങ്ങള് പാടിയിരിക്കണം

ConversionConversion EmoticonEmoticon