വെള്ളിയാഴ്ച: നിങ്ങളുടെ ഒരാഴ്ച്ചയെ നിർണ്ണയിക്കുന്നു
അൽത്വാഫ് വാഫി പാലോളി
ബോംബെയിൽ പഠിച്ച് അവിടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് വെള്ളിയാഴ്ച ദിവസത്തെ ബോംബെൻ മുസ്ലിങ്ങളുടെ ജീവിത രീതി പങ്കുവെച്ചു. കേൾക്കാൻ രസമുള്ള ജീവിത പാഠങ്ങൾ. വെള്ളിയാഴ്ച ഒരു മിനി പെരുന്നാളിന്റെ പ്രതീതിയാണെത്ര അവിടത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ. കുട്ടികളും മുതിർന്നവരും എല്ലാവരും ഉള്ളതിൽ വെച്ചു ഏറ്റവും നല്ല വസ്ത്രമണിഞ്ഞു അത്തർ പൂശി പള്ളിയിൽ പോകുന്നു. അവർ പള്ളിയിൽ നിന്നു വരുമ്പോഴേക്ക് വീട്ടിലെ സ്ത്രീകൾ കുളിച്ചു പുതു വസ്ത്രമണിഞ്ഞ് കാത്തിരിക്കുന്നു. അവരെത്തിയാൽ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു (ഭക്ഷണത്തിനു മാംസം നിർബന്ധം). ശേഷം കുടുംബ സമേതം കുടുംബ സന്ദർശനമോ ഷോപ്പിങ്ങോ നടത്തുന്നു. തീർത്തും അനുഭവവേദ്യമായ ഒരു ദിനം കടന്നു പോകുന്നു.
വിശ്വാസിയുടെ പെരുന്നാളാണ് വെള്ളിയാഴ്ച. അല്ലാഹു ആദരിച്ച ഏറ്റവും നല്ല ദിവസം. സാദാരണ ദിവസം പോലെ വെള്ളിയാഴ്ചയെ കാണാതെ പ്രത്യേകം ആദരിക്കൽ തഖ് വയുള്ളവന്റെ അടയാളമാണ്.
*വെള്ളിയുടെ മഹത്വം*
- വെള്ളിയാഴ്ചയൊരു മുഹൂര്‍ത്തമുണ്ടെന്നും അപ്പോള്‍ ചെയ്യുന്ന പ്രാര്‍ഥനക്കു ഉത്തരം സുനിശ്ചിതമാണെന്നും നബിവചനം. ഖത്വീബ് മിമ്പറില്‍ കയറിയതു മുതല്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതു വരെയാണ് ആ സമയമെന്നും വെള്ളിയാഴ്ച അസ്വറിന് ശേഷമാണെന്നും അഭിപ്രായങ്ങളുണ്ട്.
- ഒരു ജുമുഅ മുന്‍വാരത്തെ ജുമുഅ മുതലുള്ള പാപങ്ങളുടെ മോചനത്തിനു കാരണമാണെന്നു നബി (സ്വ) പഠിപ്പിക്കുന്നു.
വെള്ളിയാഴ്ച ദിവസം ഏറ്റവും ഫലവത്തായി ഉപയോഗിക്കുന്നതിലൂടെ അതിന്റെ ഐശ്വര്യം(ബറകത്ത്) ഒരാഴ്ച ജീവിതത്തിൽ കൃത്യമായി പ്രകടമാകുന്നു.
*വെള്ളിയാഴ്ചയെ എങ്ങിനെ ആദരിക്കാം*
1. ഒരാള്‍ വെള്ളിയാഴ്ച ദിനം നേരത്തെ കുളിച്ച് പള്ളിയിലേക്ക് നടന്നു പോകുകയും ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കുകയും അനാവിശ്യം പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ ഓരോ ചവിട്ടടിയും ഓരോ വര്‍ഷം നോമ്പനുഷ്ഠിച്ചാലുള്ള പ്രതിഫലമാണ്(ത്വബ്റാനി, മക്ഹൂല്‍)
2. അല്‍ കഹ്ഫ് സൂറത്ത് ഓതുക. ഇമാം ഖുതുബക്ക് പുറപ്പെടുന്നതിനു മുമ്പ് ആരെങ്കിലും അല്‍ കഹ്ഫ് ഓതിയാല്‍ അതിന്‍റെയും മുന്‍ കഴിഞ്ഞ ജുമുഅക്കുമിടയിലുള്ള പാപം അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. അതിന്‍റെ പ്രകാശം ബൈത്തുല്‍ അതീഖിലെത്തുന്നതാണ് (ബൈഹഖി).
3. ഏറ്റവും ശ്രേഷ്ടമായ ദിനം വെള്ളിയാണ്. എനിക്ക് വേണ്ടി നിങ്ങള്‍ സ്വലാത്ത് വര്‍ധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടുന്നതാണ് (ഹദീസ്)
ഇനിയും ധാരാളം കർമ്മങ്ങളും മഹത്വങ്ങളുമുണ്ട്. അർഹിക്കുന്ന പ്രാധാന്യത്തോടെ വെള്ളിയാഴ്ച്ച ദിവസം ചിലവഴിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ.
ConversionConversion EmoticonEmoticon